ആലപ്പുഴ : സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശത്തെ പുന്നപ്ര വയലാര്‍ സ്മാരക ഹാളില്‍ ഈ മാസം 30 വരെയാണ് ഫെയര്‍. ഓണം ഫെയറിന്റെ സംസ്ഥാന തല ഉദ്ഘടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വൈദ്യുതി മന്ത്രി എം എം മണി, കൃഷി മന്ത്രി സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം എ എം ആരിഫ് എം പി നിര്‍വഹിച്ചു. വിലക്കയറ്റത്തിന്റെ തോത് രാജ്യത്ത് ഉയരുമ്പോള്‍ സംസ്ഥാനത്തു വിലകയറ്റം സാധാരണ ജനങ്ങളെ ബാധിക്കാതെ ഇരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ആദ്യ വിതരണം നിര്‍വഹിച്ചു. ഹോര്‍ട്ടി കോര്‍പിന്റെ പച്ചക്കറി വില്പനയുടെ ആദ്യ വിതരണം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി ജ്യോതിമോള്‍ നിര്‍വഹിച്ചു. സപ്ലൈകോ ഫെയര്‍ ഓഫീസര്‍ ശ്രീജിത്ത് ചടങ്ങില്‍ സന്നിഹിതരായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഓണച്ചന്ത നടത്തുക.രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് സമയം
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7303/supplyco-onam-fare-started-.html