ഭർത്താവ് മരിച്ച് 13 വർഷം കഴിഞ്ഞും പട്ടിക വിഭാഗക്കാരിക്ക് അവകാശ സർട്ടിഫിക്കറ്റ് നൽകിയില്ല; അടിയന്തിര ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ: മാന്നാർ സ്വദേശിനി മണി ഗോപിയാണ് മാവേലിക്കര താലൂക്ക് ആശുപത്രി അസിസ്റ്റന്റായിരിക്കെ ഹൃദ് രോഗം മൂലം മരിച്ച ഭർത്താവ് ഗോപിയുടെ അവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. 2007ലാണ് ഭർത്താവ് മരിച്ചത്. ബന്ധപ്പെട്ട അധികൃതർ സർട്ടിഫിക്കറ്റ് നൽകാതെ വന്നതോടെ പട്ടിക വിഭാഗക്കാരിയായ ഇവർ മന്ത്രി തലത്തിൽ വരെ വിഷയം എത്തിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ സർക്കാർ ജീവനക്കാരനായിരുന്ന ഭർത്താവിന്റെ ആശ്രിത നിയമനമടക്കം യാതൊരാനുകൂല്യവും ലഭിച്ചില്ല. ഇക്കാര്യം കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയായിരുന്നു. അവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയാൽ നിഷേധിക്കുവാൻ പാടില്ലെന്നും മരിച്ച ആളുടെ ഭാര്യക്കോ മക്കളിൽ ഒരാൾക്കോ ആശ്രിത നിയമനത്തിന് അർഹതയുള്ള തായും കമ്മീഷൻ പറയുന്നു. 30 ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന് ആലപ്പുഴ ആർ ഡി ഒ, ഡി എം ഒ എന്നിവരോട് കമ്മീഷൻ നിർദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →