വയനാട്: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എസെൻഷ്യൽ സർവീസ് എന്ന പേരിൽ പച്ചക്കറികളും പലവ്യഞ്ജന സാധനങ്ങൾ കൊണ്ടു വരുന്ന വാഹനങ്ങൾ കൂടുതലായി അതിർത്തി വഴി എത്തുന്നുണ്ട്. ഇത്തരം വാഹനങ്ങളിൽ കാര്യമായി പരിശോധന നടത്താറില്ല. ഈ അവസരം മുതലാക്കി പച്ചക്കറി വാഹനങ്ങൾ കുഴൽപ്പണം കടത്താൻ ഉപയോഗിച്ചുതുടങ്ങി.
കഴിഞ്ഞ പത്ത് ദിവസങ്ങളിലായി മുത്തങ്ങയിൽ വെച്ച് 3 പച്ചക്കറി വാഹനങ്ങളാണ് ആണ് പണവുമായി പിടികൂടിയത്. ആഗസ്റ്റ് പതിമൂന്നാം തീയതി 51.5 ലക്ഷം രൂപയും പതിനെട്ടാം തീയതി 92 ലക്ഷം രൂപയും പത്തൊമ്പതാം തീയ്യതി 25 ലക്ഷം രൂപയുമാണ് പിടിച്ചത്.