ബാംഗ്ലൂർ :ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഐ പി എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല.
സെപ്റ്റംബര്‍ നാല് മുതല്‍ 16 വരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരയ്ക്കു ശേഷമാണ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിനായി എത്തുന്നത്.
ബിസിസിഐ യുടെ പ്രോട്ടോകോള്‍ പ്രകാരം എല്ലാ താരങ്ങളും ആറ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ സുരക്ഷിതമായ സാഹചര്യങ്ങളില്‍ നിന്നും വരുന്നതിനാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും ആറ് ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടി വരില്ല.
ചാര്‍ട്ടര്‍ വിമാനത്തില്‍ വരുന്നതിനാല്‍ മറ്റുള്ള താരങ്ങളെ പോലെ അവരും സുരക്ഷിതരായിരിക്കുമെന്നും സഞ്ജീവ് ചുരിവാല അവകാശപ്പെടുന്നു.