ഹൈദരാബാദ്: അയല്‍വാസിയുടെ ബലാല്‍സംഗത്തെ തുടര്‍ന്ന് വീട്ടിലേക്ക് പോകാതെസുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 14 കാരിയെ തട്ടിക്കൊണ്ടുപായി പീഡിപ്പിച്ചു. സഹായിക്കാമെന്ന് പറഞ്ഞെത്തിയ ഹോംഗാര്‍ഡ് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസ് ഓഫീസറാണെന്ന് തെറ്റിധരിപ്പിക്കുകയും സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു അശോക്ചക്രവര്‍ത്തിയെന്ന ഗാര്‍ഡാണ് കുട്ടിയെ കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അശോക് തന്റെ സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കി 20 ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. നാലുദിവസത്തിനുശേഷം ഹോംഗാര്‍ഡ് പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുംമറ്റൊരു വീട്ടിലേക്ക് മാറ്റി. ബലാല്‍സംഗം തുടര്‍ന്നു. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ അശോകിന്റെസുഹൃത്തിന്റെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു.
അമ്മക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അച്ഛന്‍ മറ്റൊരിടത്തുമായിരുന്നു താമസം. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയുടെവിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. അമ്മക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ നവീന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി സമീപത്തെ വയലില്‍ വച്ച് ബലാല്‍സംഗം ചെയ്തശേഷം രാത്രി 11 മണിയോടെ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. രാത്രിയായതിനാല്‍ വീട്ടിലേക്കു പോകാതെ കുട്ടിസുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയാണ്അശോക് കുട്ടിയെ തട്ടിക്കൊണ്ടുപോ യത്. പ്രതികള്‍ക്കെതിരെ പോക്‌സോപ്രകാരം കേസെടുത്തു.