ന്യൂ ഡല്‍ഹി: കോടതിയില്‍ നിന്ന് ഒരു ഔദാര്യവും വേണ്ടെന്നും മാപ്പ്പറയില്ലെന്നും വ്യക്തമാക്കി പ്രശാന്ത് ഭൂഷണ്‍. കോടതി തെറ്റിധരിക്കുകയായിരുന്നെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞു. പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്നതിനാല്‍ ക്രിമിനല്‍ കോടതിയലക്ഷ്യകേസില്‍ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി നിരാകരിച്ചു.
കോടതിയെ വിമര്‍ശിച്ചുകൊണ്ടുളള പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകള്‍ പരിധി ലംഘിച്ചതിനാലാണ് ഇത്തരം ഒരു നടപടി ആവശ്യമായതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീ സുമാര്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് എസ്എ ബോബ്‌ഡേ എന്നിവര്‍ ക്കെതിരെ ട്വീറ്റ്ചെയ്തതില്‍ ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.