ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് സെമി പൂർത്തിയായപ്പോഴേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ 15 ഗോൾ റെക്കോർഡിലേക്ക് ഒരാൾ കൂടിയെത്തി ബയേണിന്റെ ലെവൻഡോസ്കി. ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമായി അങ്ങനെ ലെവൻഡോസ്കി മാറി. മൂന്നു തവണയാണ് ക്രിസ്റ്റ്യാനോ 15 തികച്ചത്. 2013 – 14 സീസണിൽ 17 ഗോളുകളാണ് പോർച്ചുഗീസ് സൂപ്പർ താരം അടിച്ചുകൂട്ടിയത്.
ഈ സീസണിൽ ഫൈനൽ മൽസരം ബാക്കിയുണ്ട്, ഫൈനലിൽ മൂന്നു ഗോൾ നേടിയാൽ ലെവൻഡോസ്കിയ്ക്ക് റൊണാൾഡോയെ മറികടക്കാം.