കൊച്ചി: മകളും അച്ഛനും തമ്മിലുണ്ടായ സൗന്ദര്യപിണക്കത്തെ കുറിച്ച് കെ.പി.എ.സി ലളിത. മലയാള സിനിമയുടെ അനുഗ്രഹീത സംവിധായകനായിരുന്ന ഭരതന് സ്നേഹമുള്ള കുടുംബനാഥന് കൂടിയായിരുന്നു. ഭരതന് എന്ന അച്ഛനെ കുറിച്ച് വാചാലയാകുകയാണ് താരം.
‘ചേട്ടന് മകളെ ഒരുപാട് ഇഷ്ടമായിരുന്നു.അവളെ അദ്ദേഹം ഒരു ചിത്രകാരിയാക്കാനാണ് ആഗ്രഹിച്ചത്. അവള് നല്ല പോലെ പെയിന്റ് ചെയ്യുമായിരുന്നു. പക്ഷേ അതൊരു സൈഡ് ബിസിനസിനപ്പുറം ഒരു പ്രൊഫഷനാക്കി മാറ്റാന്‍ അവള് ആഗ്രഹിച്ചില്ല. അതിന്റെ പേരില്‍ അവര്‍ തമ്മില്‍ പിണങ്ങിയിരുന്നു. ഇവള് സ്വന്തമായി തീരുമാനിച്ചതാണ് ബിബിഎ എടുക്കാമെന്ന്. അച്ഛന്റെ കാലില്‍ തൊട്ട് വന്ദിച്ചിട്ടാണ് അവള് അതിന് പോകുന്നത്. അന്നാണ് പിന്നെ അവര്‍ തമ്മില്‍ മിണ്ടുന്നത്. അച്ഛന് അതിന്റെ പേരില്‍ നല്ല വിഷമം ഉണ്ടായിരുന്നു. താന്‍ പറഞ്ഞത് ചെയ്തില്ലല്ലോ എന്ന രീതിയില്‍ നല്ല വിഷമം പുള്ളിക്ക് തോന്നിയിരുന്നു. അന്ന് രാത്രിയിലാണ് സുഖമില്ലാതെ ആശുപത്രിയില്‍ പോകുന്നതൊക്കെ’. കെപിഎസി ലളിത പറയുന്നു.
ഭരതന് എന്ന സംവിധായകനെക്കുറിച്ച് കെപിഎസി ലളിത നിരവധി വേദികളില്‍ പറഞ്ഞിട്ടണ്ട്. എന്നാല്‍ ഭരതന് എന്ന അച്ഛനെക്കുറിച്ച് ആദ്യമായി വ്യക്തമാക്കുകയാണ്.