കൊച്ചി: മകന്‍ ഇംറാന്‍ നിഷാദിനെ നായകനാക്കി ഒരുക്കിയ ഷോര്‍ട്ട് ഫിലിമുമായി സംവിധായകന്‍ എം.എ നിഷാദ്. പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് കാലത്ത് ഒരുക്കിയ ഷോര്‍ട്ട് ഫിലിം നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെപുറത്തുവിട്ടു. ‘മെയ്ക്ക് ഓവര്‍’ എന്നാണ് ടൈറ്റില്‍ പോസ്റ്ററിന്റെ പേര്. ഷോര്‍ട്ട് ഫിലിം ആണ്ഒരുക്കിയത്. ഷോര്‍ട്ട് ഫിലിമിനെ കുറിച്ചുള്ള കുറിപ്പും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
എം.എ നിഷാദിന്റെ കുറിപ്പ്:
പ്രിയരേ,
ഈ കോവിഡ് കാലം മാറ്റങ്ങളുടേയും പരീക്ഷണങ്ങളുടേയും കൂടി കാലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ സ്വാതന്ത്ര്യമോഹികളായ നാമെല്ലാം അടച്ചിരിപ്പിന്റെ കാലത്തിലാണെന്നും കൂടി പറയേണ്ടി വരും.
തിയേറ്ററില്‍ പോയി എന്നാണ് നമ്മള്‍ സിനിമ കാണുന്നത്? അറിയില്ല. പക്ഷെ സിനിമ കാണാതെ നമ്മളില്‍ ചിലര്‍ക്ക് കഴിയില്ല പ്രത്യേകിച്ച് എന്നെ പോലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്യൂ. ട്യൂബിലും നെറ്റ്ഫ്‌ളിക്‌സിലും മറ്റും സിനിമകളും വെബ് സീരീസും കണ്ട് സമയം ചെലവഴിക്കുന്നു.
അങ്ങനെ ഒരു നാളില്‍ എനിക്ക് വന്ന ഒരു ചിന്തയാണ് ഒരു ഷോര്‍ട്ട് ഫിലിം ചെയ്താലോ എന്ന്…ചിന്ത ഒരാഗ്രഹമായി മാറാന്‍ അധികം താമസിച്ചില്ല. പിന്നെ ഒട്ടും വൈകിയില്ല. ഒരു പരീക്ഷണത്തിനിറങ്ങി. പരീക്ഷണ വസ്തു എന്റെ മൊബൈല്‍ ഫോണും…അപ്പോള്‍ പിന്നെ വേണ്ടത് ഒരു നടനെയാണ്. ഒട്ടും ആലോചിക്കാതെ അതും കണ്ടെത്തി സ്വന്തം വീട്ടില്‍ നിന്ന് തന്നെ…ഇംറാന്‍ നിഷാദ് (ഉണ്ണി) എന്ന എന്റെ മകന്‍…അതും ഒരു പരീക്ഷണം തന്നെ… അഭിനയിക്കാന്‍ വയ്യ എന്ന് അവന്‍.
കടുത്ത മെസ്സി ഫാനായ അവനെ പലതരം പ്രലോഭനങ്ങളാല്‍ ഒരു വിധം അനുനയിപ്പിച്ച് Samsung 10 S എന്ന എന്റെ മൊബൈല്‍ ക്യാമറയുടെ മുന്നില്‍ നിര്‍ത്തി…അപ്പോള്‍ പറഞ്ഞ് വരുന്നത് ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയായി..MAN MEDIA എന്ന എന്റെ youtube ചാനലിലൂടെ അത് ഉടന്‍ പുറത്തിറക്കുന്നതാണ്…
അതിന് മുമ്പ്, നാട്ടുനടപ്പെന്ന രീതിയില്‍ ചില പതിവുകളൊക്കെയുണ്ടല്ലോ…Title launch. First look poster അങ്ങനെയൊക്കെ…ആ കര്‍മ്മം നിര്‍വ്വഹിക്കുന്നത് നമ്മുടെ ചങ്ക് ചാക്കോച്ചനാണ്..
കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പേജിലും (Kunchacko Boban) ഇന്‍സ്റ്റഗ്രാമിലും (instagram.com/kunchacks) ഇംറാനേയും, അവന്റെ സിനിമയേയും അദ്ദേഹം അവതരിപ്പിക്കുന്നതാണ്…
നിങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകണം…
കട്ടക്ക് കൂടെയുണ്ടാവണം…