11 ലക്ഷം രൂപയുടെ ചെക്ക് കേസിൽ നടൻ റിസബാവക്ക് അറസ്റ്റ് വാറണ്ട്

എറണാകുളം: ചെക്ക് കേസില്‍ നടന്‍ റിസബാവക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്: എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് കേസെടുത്തത്.

സാദിഖിന്റെ പക്കല്‍ നിന്ന് റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുകയ്ക്കുള്ള ചെക്ക് നല്‍കിയെങ്കിലും പൈസ ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി. സാദിഖ് കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച 18-08-2020 നായിരുന്നു പണം തിരിച്ചു നല്‍കാന്‍ ഞാന്‍ കോടതി അനുവദിച്ച അവസാന ദിവസം. പണമടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Share
അഭിപ്രായം എഴുതാം