പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ തേജസ് വിമാനങ്ങള്‍ വിന്യസിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങള്‍ വിന്യസിപ്പിച്ചു. സുലൂരിലെ ദക്ഷിണ വ്യോമസേനാ കമാന്‍ഡിനു കീഴിലുള്ള ആദ്യ തേജസ് സ്‌ക്വാഡ്രണായ ഫ്‌ലൈയിങ് ഡാഗേഴ്‌സ് (45) ആണ് പാകിസ്ഥാനെതിരെ വിന്യസിക്കുന്നത്. ചൈനയും പാകിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ലഡാഖ് മേഖലയില്‍ റഫാല്‍ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു.

തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച വിമാനങ്ങളാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) തേജസ് വികസിപ്പിച്ചത്. ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404ഐഎന്‍ എന്‍ജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. തേജസിന്റെ എന്‍ജിനും കോക്പിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വയ്ക്കാനാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →