ആഗ്ര: 34 യാത്രക്കാരുമായി പോയ ബസ് അക്രമിസംഘം തട്ടിയെടുത്തു കൊണ്ടുപോയി. ഗുരുഗ്രാമിൽ നിന്ന് മധ്യപ്രദേശിൽ പോവുകയായിരുന്ന സർവീസ് ആണ് തട്ടിയെടുത്തത്. 19.08.2020 ബുധനാഴ്ച പുലർച്ചെ ആഗ്രയിലെ പുതിയ ബൈപ്പാസ് റോഡിൽ വച്ചായിരുന്നു സംഭവം. വാഹനത്തിലെത്തിയ ആക്രമി സംഘം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും മറ്റൊരു ജീവനക്കാരനെയും ബസ്സിൽ നിന്ന് ഇറക്കി വിട്ട് വണ്ടി തട്ടിയെടുക്കുകയായിരുന്നു. വാഹന വായ്പയുടെ പേരിൽ വണ്ടി പിടിച്ചെടുക്കുന്ന സംഘം തട്ടിക്കൊണ്ടുപോയി എന്ന നിഗമനത്തിലാണ് പോലീസ് എന്ന ആഗ്ര എസ് എസ്.പി. ബബലു കുമാർ പറഞ്ഞു. യാത്രക്കാരെയും ബസ്സും കണ്ടെത്തുന്നതിനായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.