ചേര്‍ത്തല: മദ്യലഹരിയില്‍ ഹോട്ടലില്‍ എത്തിയ മൂന്നുയുവാക്കള്‍ ജീവന ക്കാരന്‍റെ തല അടിച്ചു തകര്‍ത്തു. ബീഫ് ഫ്രൈ ചോദിച്ചിട്ട് ബീഫ് കറി കൊടുത്തുവെന്നതാണ് കാരണം. കഞ്ഞിക്കുഴി എസ്‌എല്‍ പുരം ജംഗ്‌ഷനിലെ ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരനാണ് (60) മര്‍ദ്ദനമേറ്റത്. 17.08. 2020 തിങ്കളാഴ്‌ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കഴിഞ്ഞ ആഴ്‌ച ഹോട്ടലിലെത്തിയപ്പോള്‍ ബീഫ് റോസ്‌റ്റ് ചോദിച്ചിട്ട് ബീഫ് കറി കൊടുത്തുവെന്നാരോപിച്ചായിരുന്നു ആക്രമണം. അടുക്കളയില്‍ കയറിയായിരുന്നു മര്‍ദ്ദനം. തലയ്‌ക്ക് പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ ഭാസ്‌ക്കരനെ മുഹമ്മ കമ്മ്യൂണിറ്റി സെന്‍ററിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ മാരാരിക്കുളം പോലിസ് കേസെടുത്തു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചിട്ടുളളതായി പോലീസ് പറഞ്ഞു