കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുകയായിരുന്നു കോടതി. വിധി ആഗസ്ത് 21-ന് പറയും.ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറില്‍ 6 ശതമാനം കമ്മീഷന്‍ സ്വപ്‌നയ്ക്ക് ലഭിച്ചിരുന്നു. അതിനുശേഷം യൂണിടാക്ക് ഉടമസ്ഥര്‍ തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ജനറലിനെ കാണാന്‍ പോയിരുന്നു. ശിവശങ്കറിനെ പോയി കാണണമെന്നും കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു എന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതിൽ കൂടുതൽ അന്വേഷണം വേണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട് .
എന്നാല്‍ യൂണിടാക്കിൽ നിന്ന് ലഭിച്ച പണമാണ് ലോക്കറിൽ നിന്ന് കണ്ടെത്തിയത് എന്ന് സ്വപ്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു. കള്ളപ്പണം അല്ലെങ്കിൽ ഈ പണം എന്തിനാണ് ലോക്കറിൽ സൂക്ഷിച്ചത് എന്നൊരു ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. വിസ അറ്റസ്റ്റ് ചെയ്യാൻ ക്രെഡിറ്റ് കാർഡ് നൽകുന്ന ഒരു സ്ഥാപനം കരാർ ലഭിക്കുന്നതിന് കമ്മീഷൻ നൽകിയിരുന്നു അതും ലോക്കറിൽ ഉണ്ട് എന്ന് അഭിഭാഷകൻ വ്യക്തമാക്കി. 19 വയസ്സു മുതൽ വലിയ തസ്തികകളിൽ ജോലി ചെയ്യുന്ന ആളാണ് സ്വപ്ന. ലോക്കറിൽ നിന്ന് കണ്ടെടുത്ത സ്വർണം സ്വർണ്ണക്കടത്തിൽ നിന്നാണെന്ന് പറയാനാകില്ല . പ്രളയ ഫണ്ട് സമാഹരണത്തിന് മുഖ്യമന്ത്രി പോയതിനെ കൂടെ സ്വപ്ന യുഎഇയിലേക്ക് പോയിട്ടില്ല എന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
യൂണിടാക്ക് കോൺസിൽ ജനറലിന് പണം നൽകിയിട്ടുണ്ട്. കോൺസൽ ജനറൽ നൽകിയ പണം തനിക്ക് നൽകിയതാണ്, ഇത് ഗിഫ്റ്റ് ആണ് എന്ന് സ്വപ്ന പറഞ്ഞു. സ്വപ്നയുടെ പിതാവ് 35 വർഷം ഷെയ്ഖിന്‍റെ അക്കൗണ്ടൻറ് ആയി ജോലി ചെയ്തയാളെന്നും പിതാവാണ് സ്വർണം നൽകിയത് എന്നും സ്വപ്ന കോടതി മുമ്പാകെ മൊഴി നല്‍കി. വിവാഹസമയത്ത് ലഭിച്ച സ്വർണമാണ് ലോക്കറിൽ ഉള്ളത് എന്ന വാദത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എതിർത്തു.

