തിരുവനന്തപുരം : ഓണക്കാലത്ത് പൊതുജനങ്ങള്‍ കൂട്ടം കൂടുന്നതില്‍ നിന്നും സ്വയം ഒഴിവാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. ആഘോഷങ്ങള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ ഒതുക്കണം. ചന്തകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുന്നെ് പോലിസ് ഉറപ്പുവരുത്തും. അതത് പ്രദേശത്തെ കച്ചവടക്കാര്‍ കോവിഡുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശനങ്ങള്‍ ചര്‍ച്ചചെയ്തു പരിഹാരം കാണാന്‍ ബന്ധപ്പെട്ട ആര്.ഡി.ഒമാര്‍ക്കും ഡി.വൈ. എസ്.പിമാര്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടു്. ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നെ് ഉറപ്പുവരുത്തുന്നതിനായി മൊബൈല്‍ സ്ക്വാഡുകള്‍ രൂപീകരിക്കും. ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസപ്പെടുത്താതെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന തഹസില്‍ദാര്‍മാരുടെയും ഡി.വൈ.എസ്.പിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ തഹസില്‍ദാര്‍മാരും ഡി.വൈ.എസ്.പിമാരും കളക്ടറെ അറിയിച്ചു. ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനുവേ നടപടികളും ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ പോലീസ് നടപ്പിലാക്കുന്ന കോവിഡ് 19 കയ്ന്മെന്റ് ആക്ഷന്‍ പ്ലാനും യോഗത്തില്‍ വിലയിരുത്തി. ആര്.ഡി.ഒമാരായ ജോണ്‍ സാമുവല്‍, എസ്.എല്‍ സജികുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്. ഷിനു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7195/Onam-celebration-:-Restrictions.html

