‘പാ പെട്രോൾ’ .. ‘അലംകൃത’യുടെ കുസൃതി ചിത്രങ്ങളുമായി പൃഥ്വിരാജ്

കൊച്ചി: #papetrol എന്ന ഹാഷ് ടാഗോടെ അലംകൃതയുടെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ്. കുട്ടികള്‍ക്കായുള്ള ഒരു അനിമേറ്റഡ് ടെലിവിഷന്‍ പരമ്പരയാണ് ‘പാ പെട്രോള്‍’. കോവിഡിനെ തുടർന്ന് വീട്ടിലിരിക്കുന്നതിൻ്റെ ബോറടി മാറ്റാനായി അലംകൃത വരച്ച കളിപ്പാട്ടങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പൃഥ്വിരാജ് എത്തിയത്. ഇതിനകം തന്നെ അല്ലിയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

മുൻപും ആലി എന്ന് വിളിക്കുന്ന മകളുടെ വിശേഷങ്ങൾ പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറുണ്ട്. ആരാധകർ അല്ലി എന്നു വിളിക്കുന്ന അലംകൃതയ്ക്ക് നിരവധി ആരാധകരുമുണ്ട്. മകളുടെ നോട്ട് ബുക്കിൽ കണ്ട “കോവിഡ് കുറിപ്പിനെ “കുറിച്ച് പറഞ്ഞു കൊണ്ട് സുപ്രിയ എത്തിയതും വൈറലായിരുന്നു.

കോവിഡിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ എന്ന് പേരു നൽകിയ തൻ്റെ “പത്രത്തിലാണ് ” ആലി എഴുതിയത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള താനും പൃഥ്വിയും തമ്മിലുണ്ടാകുന്ന സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ് എന്ന് സുപ്രിയ പറഞ്ഞിരുന്നു.

ഈ ദിനങ്ങൾ നീണ്ടുപോകുമെന്നും എല്ലാവരും ദയവായി വീടുകളിൽ തന്നെ തുടരണമെന്നുമാണ് ആലി കുറിച്ചത്. സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് പൃഥ്വിരാജും സുപ്രിയയും .അലംകൃതയുടെ വിശേഷങ്ങൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →