കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഈക്വല്‍ ഓപ്പര്‍ച്യുണിറ്റി സെല്ലും പട്ടികജാതി-വര്‍ഗ്ഗ ജില്ലാ ഓഫീസുകളും ചേർന്ന് ആഗസ്ത് 25 ന് സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ഏകദിന ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജയ്ശ്രീകുമാര്‍ (ക്രൈസ്റ്റ് കോഴിക്കോട് ) ലിസ്സ ജെ.മാങ്ങാട്ടൂര്‍ (എ.ഡി.ഡി.ഒ, എസ്.സി ഡെവലപ്‌മെന്റ് ഓഫീസ്, എറണാകുളം) ജി. അനില്‍കുമാര്‍ (എസ്.ടി.ഡെവലപ്‌മെന്റ് ഓഫീസര്‍, എറണാകുളം) ഡോ.ശശി ഗോപാലന്‍, ഡോ. സുരേന്ദ്രന്‍ ചെറുകോടന്‍(കുസാറ്റ് ) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്‌ട്രേഷന് eoc@cusat.ac.in എന്ന ഇമെയിലിലോ 9946167556 എന്ന നമ്പറിലോ ബന്ധപ്പെടണം.
‘പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍’ കുസാറ്റില്‍ ഓണ്‍ലൈന്‍ ശില്‍പശാല
