സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് മോഡൽ നിർമാതാവ് ആൽവിൻ ആൻറണി ഹാജരായി

കൊച്ചി: സിനിമ യിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി. 22കാരിയായ മോഡല്‍ ആണ് പരാതിക്കാരി.കേസിൽ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പോലീസ് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരായി. അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം വിശദമായ മൊഴിയെടുക്കലിനാണ് എത്തിയത്. പരാതിയില്‍ കഴമ്പില്ലെന്നാണ് ആല്‍വിന്‍ ആന്റണിയുടെ വാദം. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സൗത്ത് സിഐ അറിയിച്ചിരുന്നു. സിഐ തന്നെയാണ് നിര്‍മാതാവിന്റെ മൊഴിയെടുക്കുന്നത്.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ വിവിധ സമയങ്ങളില്‍ പനമ്പിള്ളി നഗറിലെ പ്രതിയുടെ ഗസ്റ്റ് ഹൗസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നാല് തവണ പീഡനം നടന്നുവെന്നാണ് ആരോപണം. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, ഒരു സക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍ ആന്റണി.

മോഡലിങ് രംഗത്ത് സജീവമായിരുന്നു പരാതിക്കാരിയായ യുവതി. ആല്‍വിന്‍ ആന്റണിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് പരാതി നല്‍കുന്നതെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ കെട്ടിച്ചമച്ച പരാതിയാണെന്നാണ് ആൽവിൻ ആൻ്റണി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →