വിപ്ലവകവി വയലാർ രാമവർമ്മയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്

ചെന്നെ: മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വയലാറിന്റെ ജീവിതമാണ് സിനിമയുടെ ആധാരം. പ്രമോദ് പയ്യന്നൂർ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം ബയോപിക് രൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം  മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’ ഒരുക്കിയ തിരകഥാകൃത്താണ് പ്രമോദ് പയ്യന്നൂർ.

ലൈൻ  ഓഫ് കളേഴ്‌സിന്‍റെ ബാനറിൽ അരുൺ എം.സി.യും സലിൽ രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

250- ലേറെ സിനിമകൾക്കായി 1500- ലധികം ഗാനങ്ങൾ,  150- ലേറെ നാടക ഗാനങ്ങൾ, നൂറിലേറെ കവിതകൾ വയലാർ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
മുൻനിര അഭിനേതാക്കളും സാങ്കേതിക  പ്രവർത്തകരും ചിത്രത്തിൽ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →