കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി. വീട്ടിലെ വർക്ക് ഔട്ട് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. യുവാക്കൾക്ക് ഭീഷണിയായി വീണ്ടും മമ്മൂക്ക എന്നാണ് ഫെയ്സ് ബുക്കിൽ പലരും കുറിച്ചത്.
മമ്മൂട്ടിയുടെ കയ്യിലെ ഫോൺ ഏതാണെന്ന അന്വേഷണവും പെട്ടന്ന് ചൂടുപിടിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ലൈക്കുകളും കമൻറുകളും കൊണ്ട് ഫോട്ടോയെ സ്വീകരിച്ചത്. പലരും അസൂയയും കുശുമ്പും പരസ്യമാക്കുകയും ചെയ്തു.