തിരുവനന്തപുരം: ഓഗസ്റ്റ് 24 ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കുന്ന പ്രമേയ നേട്ടീസ് സാങ്കേതികത്വം പാലിച്ചിട്ടില്ലെങ്കില്‍ തളേളണ്ടിവരുമെന്ന് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് . പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുമ്പോള്‍ സഭയിലെ ഭൂരിപക്ഷവും പ്രധാനമാണെന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയം ചര്‍ച്ചക്കെടുത്താല്‍ സ്ഥാനത്തു തുടരാന്‍ അര്‍ഹതയുണ്ടോയെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനുളള മറുപടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് അംഗം വി.ഡി.സതീശനും, സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയത്തിന് മുസ്ലീം ലീഗ് അംഗം എം ഉമ്മറും വീണ്ടും നോട്ടീസ് നല്കി. നേരത്തേ നല്കിയ നോട്ടീസ് സമ്മേളനം മാറ്റി വച്ചതോടെ അസാധുവായിരുന്നു.
സ്പീക്കര്‍ക്കെതിരെയുളള നോട്ടീസ് സാങ്കേതികത്വം പാലിച്ചില്ലെങ്കില്‍ തള്ളേണ്ടിവരുമെന്ന സ്പീക്കറുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്പീക്കര്‍ക്കെതിരെയുളള പ്രമേയത്തിന് 14 ദിവസത്തെ നോട്ടീസ് വേണമെന്നിരിക്കെ ഏകദിന സമ്മേളനത്തിനാണ് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ സമ്മേളനം എത്രദിവസം ചേരണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സഭയുടെ കാര്യോപദേശക സമിതിയാണ് . രണ്ട് നോട്ടീസുകള്‍ നല്കിയ പ്രതിപക്ഷത്തിന് അവ ചര്‍ച്ചചെയ്യാനായി സഭ ചേരണമെന്ന് ആവശ്യപ്പെടാവുന്നതാണ് . സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം 24 ന് തന്നെ പരിഗണിക്കാനാണ് സാധ്യത. പ്രമേയത്തിന് 3 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് മതി

