ധോണി യുഗത്തിന് അന്ത്യം, ക്യാപ്റ്റൻ കൂൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി പരിഗണിക്കുക ധോണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

2014 ഡിസംബര്‍ 30ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ഇപ്പോൾ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 ലെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

വിരമിക്കൽ പ്രഖ്യാപിച്ചു എങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ധോണി കളിക്കും. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്ബിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്.

വിരമിക്കൽ പ്രഖ്യാപിച്ചു എങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ധോണി കളിക്കും. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്ബിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്.

2004ല്‍ ആയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി ആ യുവാവ് പിന്നീട് പുറത്തെടുത്തത് ആരെയും അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍. വളരെ ചുരുങ്ങിയ സമരം കൊണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ അറിയപ്പെടുന്ന പേരായി ധോണി മാറി.

2005ല്‍ വിശാഖപട്ടണത്ത് പാകിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെയാണ് ധോണിയെന്ന ശക്തനായ ബാറ്റ്സ്മാനെ ലോകം തിരിച്ചറിഞ്ഞത്. 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്ന് 10773 റണ്‍സും 98 ട്വന്റി ട്വന്റികളില്‍ നിന്ന് 1617 റണ്‍സും നേടിയിട്ടുണ്ട്.

2007ലെ പ്രഥമ ട്വന്റി-ട്വന്റിയില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര കിരീടം നേടി.

പിന്നീട് ധോണിയെന്ന ‘കൂൾ’ക്യാപ്റ്റൻ ഇന്ത്യയെ നയിച്ചത് മഹത്തായ ഒട്ടനേകം സ്വപ്നങ്ങളിലേക്കാണ്.

28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ 2011ല്‍ ലോകകപ്പ് നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്ബ്യന്‍സ് ട്രോഫിയും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സ്വന്തമാക്കി. ഐപിഎല്ലില്‍ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് തവണയാണ് കിരീടം ചൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →