രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല; അയൽക്കാരൻ അതിർത്തിപങ്കിടുന്ന ആൾ മാത്രമല്ല നല്ല ഹൃദയബന്ധം കൂടി പുലർത്തുന്ന ആളായിരിക്കണം; ആത്മ നിർഭർ ഭാരത് രാജ്യ സ്നേഹത്തിൻറെ മന്ത്രമായി മാറണമെന്നും അതോടെ ഭാരതം പുരോഗതിയിലേക്ക് കുതിക്കും; നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല എന്ന് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തിനും നമ്മുടെ സൈന്യത്തിനും എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ലോകം ലഡാക്കിൽ കണ്ടു. ലഡാക്കിലെ ഏറ്റുമുട്ടലിൽ ഉണ്ടായ എല്ലാവരെയും പ്രധാനമന്ത്രി ആദരിച്ചു. അയൽക്കാരൻ അതിർത്തിപങ്കിടുന്ന ആൾ മാത്രമല്ല നല്ല ഹൃദയബന്ധം കൂടി പുലർത്തുന്ന ആളായിരിക്കണം. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായി നല്ല സൗഹൃദ ബന്ധം സ്ഥാപിക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട് അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആത്മ നിർഭർ ഭാരത് രാജ്യ സ്നേഹത്തിൻറെ മന്ത്രമായി മാറണമെന്നും അതോടെ ഭാരതം പുരോഗതിയിലേക്ക് കുതിക്കുമെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. കൊറോണക്കെതിരെ പ്രവർത്തിച്ച മുന്നണിപ്പോരാളികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →