യുജിസി തീരുമാനത്തിനെതിരെയുളള കേസ്‌ 18-ലേക്ക്‌ മാറ്റി

ഡല്‍ഹി: പരീക്ഷകള്‍ ഓഗസ്‌റ്റ്‌ 30-നകം പൂര്‍ത്തിയാക്കണമെന്നുളള യുജിസി തീരുമാനത്തിനെതിരെയുളള കേസുകള്‍ വാദം കേള്‍ക്കാനായി സുപ്രീം കോടതി ആഗസ്‌റ്റ്‌ 18-ലേക്ക്‌ മാറ്റി. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത്‌ അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയേ മതിയാവൂയെന്ന്‌ യുജിസി കോടതിയെ അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ്‌ പരീക്ഷ നടത്താന്‍ അനുമതി നല്‍കിയതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതിയെ അറിയിച്ചിരുന്നു. 18ന്‌ വിശദമായ വാദം കേള്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →