കേരളത്തില്‍ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന്‌ ഇ.പി ജയരാജന്‍

കൊച്ചി: വ്യവസായങ്ങള്‍ ആരംഭിക്കാനുളള നിയമങ്ങള്‍ ലഘൂകരിച്ചതിനാല്‍ കേരളത്തില്‍ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാന്‍ കഴിഞ്ഞെന്ന്‌ വ്യവസായ വകുപ്പ്‌ മന്ത്രി ഇ.പി.ജയരാജന്‍. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന അസൈന്‍ഡ്‌ ഉച്ചകോടിയില്‍ അവതരിപ്പിച്ച 6859.48 കോടിയുടെ 54 പദ്ധതികള്‍ ഒരു വര്‍ഷത്തിനകം നടപ്പില്‍ വരുത്തുമെന്നും ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ 25,000 കോടിയുടെ പദ്ധതികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഉച്ചകോടികളില്‍ അവതരിപ്പിച്ച പദ്ധതികളില്‍ 703 കോടി രൂപ ചെലവ്‌ വരുന്ന 16 എണ്ണം മൂന്നുമാസത്തിനുളളിലും, 700 കോടിയുടെ 15 എണ്ണം ആറുമാസത്തിനുളളിലും, 5456.48 കോടിയുടെ 23 പദ്ധതികള്‍ ഒരു വര്‍ഷത്തിനുളളിലും പ്രാവര്‍ത്തികമാക്കും. മറ്റ്‌ 61 പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കോവിഡ്‌ അനന്തര നിക്ഷേപ സാദ്ധ്യതകള്‍ സമയബന്ധിതമായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ചീഫ്‌ സെക്രട്ടറി ഡോക്ടര്‍ ബിശ്വാസ്‌ മേത്ത ചെയര്‍മാനും, വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ ഇളങ്കോവന്‍ വൈസ്‌ ചെയര്‍മാനുമായി സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്‍റ്‌ പ്രമോഷന്‍ ടാസ്‌ക്‌ ഫോഴ്‌സിന്‌ രൂപം നല്‍കിയതായും ഇ.പി. ജയരാജന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →