ന്യൂ ഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യഘട്ടപരീക്ഷണം സുരക്ഷിതമെന്ന് റോഹ്‌തക്ക് പിജിഐ ല്‍ വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന സവിത വര്‍മ്മയും ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സജ്ജയ് റായും വ്യക്തമാക്കി. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ വിപരീത ഫലമൊന്നും കാണപ്പെട്ടില്ലെന്നും അവര്‍ പറഞ്ഞു.
12 സംസ്ഥാനങ്ങളിലായി 375 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. അടുത്ത ഡോസ് കൂടി നല്‍കിയശേഷമേ എത്രത്തോളം ഫലപ്രദമെന്ന് പറയാന്‍ കഴിയുകയുളളുവെന്നും ഇതിനായി സന്നദ്ധരായവരുടെ സാമ്പിള്‍ ശേഖരിച്ചുതുടങ്ങിയതായും സവിത വര്‍മ്മ വ്യക്തമാക്കി

