ബംഗളൂരു: 173 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കേരളത്തില്‍ വിവാദം സൃഷ്ടിച്ച, ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഫാര്‍മസി മെഡ്ലൈഫ്.
എന്‍സിഡി, ഓപ്ഷണലായി പരിവര്‍ത്തനം ചെയ്യാവുന്ന റിഡീം, മുന്‍ഗണനാ ഓഹരികളും (ഒസിപിആര്‍എസ്) വഴിയാണ് നിക്ഷേപ സമാഹരണം. എസ്സി ക്രെഡിറ്റ് ഫണ്ടില്‍ നിന്നാണ് 5 കോടി രൂപ സമാഹരിച്ചിരിക്കുന്നത്. പ്രസുദോ യുനോ ഫാമിലി ട്രസ്റ്റാണ് ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കേരളത്തില്‍ അനധികൃത മരുന്ന് വില്‍പ്പനയ്ക്ക് ഡ്രഗ്രസ് കണ്‍ട്രോള്‍ വിഭാഗം പൂട്ടിച്ച കമ്പനിയാണ് മെഡ് ലൈഫ്. ഓണ്‍ലൈനില്‍ മരുന്നു വാങ്ങുന്നവരുടെ വിവരങ്ങള്‍ കമ്പനികള്‍ ദുരൂപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
തുഷാര്‍ കുമാര്‍, പ്രശാന്ത് സിങ് എന്നീ രണ്ട് യുവാക്കളാണ് 2014ല്‍ മെഡ് ലൈഫ് സ്ഥാപിച്ചത്. ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, ലബോറട്ടറി സേവനങ്ങള്‍ എന്നിവയാണ് കമ്പനിയുടെ സേവനങ്ങള്‍.മരുന്നുകളും വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ ഫാര്‍മസി സേവന വിഭാഗമായ മെഡ് ലൈഫിന് കൊവിഡ് കാലത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായത്.
കോവിഡ് ലോക്ക്ഡൗണ്‍ സമയത്തും അണ്‍ലോക്ക് പ്രഖ്യാപനത്തിന് ശേഷവും ബിസിനസ് പ്രതീക്ഷ വളര്‍ത്തുന്ന മേഖലയാണ് ഓണ്‍ ലൈന്‍ ഫാര്‍മസി.ലോക്ക്ഡൗണും സാമൂഹിക അകലവും ഉപഭോക്താക്കളെ കണ്‍സള്‍ട്ടേഷന്‍, ചികിത്സ, മെഡിക്കല്‍ പരിശോധനകള്‍, മരുന്ന് വിതരണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
2019ലാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നും മെഡ് ലൈഫ് എന്ന കമ്പനി ലൈസന്‍സ് സമ്പാദിക്കുന്നത്. ഇതിന്റെ മറവില്‍ ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയും തുടങ്ങി. ഇതിനായും ആപ്പും തയ്യാറാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്ക ഗുളികകളും അബോര്‍ഷനുള്ള മരുന്നുകളും വ്യാപകമായി ഈ കമ്പനി വില്‍ക്കുന്നുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി.
തുടര്‍ന്ന് കമ്പനിയുടെ കൊച്ചിയിലെ ഓഫീസിന്റെ ലൈസന്‍സ് റദ്ദാക്കി. കമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ശക്തമായ തെളിവുകള്‍ നിരത്തി. മെഡ് ലൈഫ് പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് വിതരണം നടത്തിതയിന് പിന്നാലെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.