ആലിയ ഭട്ടിന്റെ സഡക് 2 ട്രെയിലറിന് ഡിസ് ലൈക്കുകളോടെ വരവേല്‍പ്പ്: ഭട്ട് കുടുംബത്തെ തന്നെ ബോയ്കട്ട് ചെയ്യണമെന്ന് ആഹ്വാനം

മുംബൈ: ആലിയ ഭട്ട് നായികയായി എത്തുന്ന സഡക് 2 ട്രെയിലറിന് ഡിസ് ലൈക്കുകളോടെ വരവേല്‍പ്പ് നല്‍കി പ്രേക്ഷക ലോകം.

സമൂഹ മാധ്യമങ്ങളില്‍ ബോയ്കോട്ട് ആലിയ, അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍, ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്നീ ഹാഷ്ടാഗുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതം ചര്‍ച്ചയായ സാഹചര്യത്തിലാണ് ആലിയയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുന്നത്. സുശാന്തിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന സംവിധായകനും ആലിയയുടെ പിതാവുമായ മഹേഷ് ഭട്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.ചിത്രത്തില്‍ സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിനെ എതിരെയുള്ള ഹേറ്റ് ക്യാംപെയിന്‍ ശക്തമാണ്. ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നതിനാല്‍ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ആഹ്വാനം.

സുശാന്ത് സിംഗ് രാജ്പുതിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുശാന്തിനെ തരംതാഴ്ത്തുന്ന തരത്തില്‍ ആലിയ ഒരു പരിപാടിയില്‍ സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു.

ആരാണ് സുശാന്ത് എന്നായിരുന്നു ആലിയയുടെ ചോദ്യം. കൂടാതെ സുശാന്തിന്റെ മുന്‍ കാമുകിയായ റിയാ ചക്രവര്‍ത്തിക്ക് മഹേഷ് ഭട്ടുമായുള്ള ബന്ധവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ഭട്ട് കുടുംബത്തെ തന്നെ ബോയ്കോട്ട് ചെയ്യണമെന്ന നിലയിലാണ് ആഹ്വാനങ്ങള്‍ പ്രചരിക്കുന്നത്. മഹേഷ് ഭട്ടിന്റെ മക്കളായ ആലിയയും പൂജയുമാണ് സിനിമയിലെ നായികമാര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →