മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിദഗ്‌ദ സംഘത്തെ എത്തിക്കുമെന്ന്‌ സബ്‌കളക്ടര്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ ഇനിയും കണ്ടു കിട്ടാനുളളവരുടെ മൃതദേഹം കണ്ടെത്താന്‍ ഹൈദരാബാദില്‍ നിന്നുളള വിദഗ്‌ദ സംഘത്തിന്‍റെ സേവനം ആവശ്യപ്പെടുമെന്ന്‌ ദേവികുളം സബ്‌കലക്ടര്‍ എസ്‌ പ്രേംകൃഷ്‌ണന്‍. തൃശൂര്‍ പോലീസ്‌ അക്കാഡമിയില്‍ നിന്നും പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിനെ വീണ്ടും എത്തിക്കാനും നീക്കമുണ്ട്‌. നേരത്തെ മണ്ണിനടിയില്‍ നിന്നും പോലീസ്‌നായ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

പെട്ടിമുടി ദുരന്തത്തില്‍ ഇതുവരെ 55 മൃതദേഹ ങ്ങളാണ്‌ കണ്ടെടുത്തിട്ടുളളത്‌. മുന്‍പഞ്ചായത്തംഗം അനന്തശി വന്‍(57), ചിന്നത്തായി(65), ദിനേശ്‌കുമാര്‍(22), റാണി (28), വിഷ്‌ണു (8) , നിശാന്തിനി (20), മുത്തുലക്ഷ്‌മി(26), കാര്‍ത്തിക (21), മുരുകന്‍, കൗശിക(15), ധനിഷ്‌ക, സിന്ദുജ (12), കസ്‌തൂരി, അശ്വന്ത്രാജ, പ്രിയദര്‍ശിനി, എന്നിവരെയാണ് കണ്ടെത്താനുളളത് .

ദേശീയ ദുരന്ത നിവാരണ സേനയുടേയും അഗ്നിശമന സേനയുടേയും നേതൃത്വത്തിലാണ്‌ ഇപ്പോള്‍ തെരച്ചില്‍ നടന്നു വരുന്നത്‌. ലയങ്ങള്‍ ഇരുന്ന സ്ഥലത്തുനിന്നും 4 കിലോമീറ്റര്‍ ദൂരെയുളള ഗ്രാവല്‍ ബാങ്ക്‌ മേഖലയിലാണ് പ്രധാനമായും തെരച്ചില്‍ നടക്കുന്നത്‌. ലയങ്ങള്‍ സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്തെ തിരച്ചില്‍ തല്‍ക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →