താനൂര്‍ സിഐ യും 12 പോലീസുകാരും ക്വാറന്‍റൈനില്‍


മലപ്പുറം: പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താനൂര്‍ സിഐ ക്വാറന്‍റൈനില്‍ പോയി. സിഐ യുമായി  അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന  12പോലീസുകാരും  നിരീക്ഷണത്തിലാണ്. ഏതാനും ദിവസം മുമ്പ് വഴിയരുകില്‍ നിന്നിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തൊടുപുഴ സ്വദേശി ജോമോനെയാണ്  അറസ്റ്റ് ചെയതത്.    27.07.2020ല്‍  നടന്ന കോവിഡ് പരിശോധനയില്‍ പ്രതി  ജോമോന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സിഐ ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.

പുലര്‍ച്ചെ 5.30 ന് താനൂരിലെ റോഡരുകില്‍ നില്‍ക്കുകയായിരുന്ന വയോധികയെ കണ്ട ലോറി ഡ്രൈവര്‍ ജോമോന്‍  വാഹനം  നിര്‍ത്തുകയും വയോധികയെ കയറി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.  അക്രമണത്തെ കയ്യുംമെയ്യും ഉപയോഗിച്ച് ചെറുക്കുകയും ബഹളം വയ്ക്കുകയും   ചെയ്തതിനെ തുടര്‍ന്ന് പ്രതി പിന്തിരിയുകയായിരുന്നു.  വയോധികയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസി ടിവിയില്‍ പതിഞ്ഞ ഒരു ചെറിയ തുമ്പില്‍ നിന്നാണ്  പോലീസ്അന്വേഷണത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ പ്രമുഖ സിമന്‍റ് വ്യാപാര സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് എറണാകുളം മുതല്‍ കോഴിക്കോട് കുന്ദമംഗലം വരെയുളള അന്വേഷണത്തെ തുടര്‍ന്നാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയെ പരപ്പനങ്ങാടി  കോടതിയില്‍ എത്തിച്ച് റിമാന്‍റ്  ചെയ്തു. 

എസ്.എച്ച്. പി പ്രമോദ്,എസ്ഐ നവീന്‍ ഷാജി എ.എസ്ഐ പ്രതീഷ്, സിപിഒ മാരായ സലേഷ്, സബറൂദീന്‍, വിമോഷ്, മനോജ് പ്രിയങ്ക എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →