റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവിതത്തിന് അർത്ഥമുണ്ടായത് ഇപ്പൊഴാണ് : നടാഷ

August 13, 2020 - 11:07 am

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ജീവിത പങ്കാളിയായ നടാഷ കുഞ്ഞിനെ താലോലിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

‘നിന്നെ എടുക്കുമ്പോഴാണ് എന്റെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് ‘ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിനെ എടുത്തുയർത്തുന്ന ചിത്രം നടാഷ പോസ്റ്റ് ചെയ്തത്.

സെർബിയൻ വംശജയായ നടാഷ നടിയും നൃത്ത സംവിധായകയുമാണ്. ഏതാനും സിനിമകളിൽ നൃത്ത രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നടാഷ ‘ബിഗ് ബോസ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് പ്രശസ്തയായത്.

ജൂലൈ 30 നാണ് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നതായി ഹാർദിക് പാണ്ഡ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *