റേഷൻ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച മുതൽ ഓണക്കിറ്റുകൾ ലഭിച്ചു തുടങ്ങും.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച (നാളെ) മുതൽ ഓണക്കിറ്റുകൾ നൽകി തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്.

പ്രളയത്തിൻ്റെ പശ്ചാതലത്തിൽ സാധനങ്ങൾ എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചാണ് കിറ്റുകൾ തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമൾക്കാണ് കിറ്റ് ലഭിക്കുക.11 ഇനങ്ങൾ അടങ്ങിയ 500 രൂപ വിലയുള്ള ഓണക്കിറ്റുകളാണ് സപ്ലൈകോയുടെ മേൽനോട്ടത്തിൽ രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്.

ആദ്യ ഘട്ടത്തിൽ അന്ത്യോദയ വിഭാഗത്തിൽപ്പെട്ട 5,95,000 കുടുംബങ്ങൾക്കും പിന്നീട് 31 ലക്ഷം മുൻഗണന കാർഡുകൾക്കുമാണ് വിതരണം. ഓഗസ്റ്റ് 13 ,14, 16 തിയതികളിൽ അന്ത്യോദയ വിഭാഗത്തിലെ മഞ്ഞക്കാർഡ്കാർക്ക് കിറ്റ് ലഭിക്കും.

ഓഗസ്റ്റ് 19,20,21,22 തീയതികളിൽ മുൻഗണന വിഭാഗത്തിനുള്ള പിങ്ക് കാർഡ് ഉടമകൾക്കും ബാക്കിയുള്ള നീല, വെള്ള കാർഡുള്ള 51 ലക്ഷം കുടുംബങ്ങൾക്കും ഓണത്തിന് മുൻപ് കിറ്റുകൾ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →