.ഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഭാവിയിലെ ബഹികാരാശ ദൗത്യങ്ങളില്‍ സുപ്രധാനമെന്നു കരുതുന്ന, രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം.പിഎസ്‌എല്‍വി സി 60 സ്പേഡെക്സ് ദൗത്യത്തിലെ രണ്ട് ഉപഗ്രഹങ്ങളും കൃത്യമായി വേർപെട്ട് ലക്ഷ്യമിട്ടിരുന്ന ഭ്രമണപഥത്തില്‍ എത്തിയതായി ദൗത്യത്തിന്‍റെ തലവൻ എം. ജയകുമാർ അറിയിച്ചു. ഡിസംബർ 30 തിങ്കളാഴ്ചയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്ന് സ്‌പേഡെക്‌സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചുതുടങ്ങിയതായും അധികൃതർ അറിയിച്ചു.
ഏഴാംതീയതിയോടെ രണ്ട് ഉപഗ്രങ്ങളും കൂട്ടിയോജിക്കുന്ന ഡോക്കിംഗ് നടന്നേക്കും
ഏകദേശം ജനുവരി ഏഴാംതീയതിയോടെ രണ്ട് ഉപഗ്രങ്ങളും കൂട്ടിയോജിക്കുന്ന ഡോക്കിംഗ് നടന്നേക്കുമെന്നാണു വിലയിരുത്തല്‍. ഇരു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെയാക്കി നിയന്ത്രിച്ചാണ് ഡോക്കിംഗ് പൂർത്തിയാവുക.