ഇടുക്കി: ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവര ലോവർ ഡിവിഷനിലെ പളനി (50) ആണ് കൊല്ലപ്പെട്ടത്. 11-08-20, ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധുവിന്‍റെ വീട്ടിൽനിന്നും കാട്ടുപാതയിലൂടെ മടങ്ങി വരികയായിരുന്നു പളനി. വഴിയിൽ നിന്നിരുന്ന ഒരു കാട്ടാനയാണ് ചവിട്ടി കൊന്നത്. പളനിയെ കാണാത്തതിനെ തുടർന്ന് സമീപവാസികൾ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം വഴിയിൽ കിടക്കുന്നത് കണ്ടത്.
ഭാര്യ :വിജയ
മക്കൾ : പ്രിയ, നന്ദിനി
ഇടുക്കിയില്‍ ആന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
