കൊച്ചി: താൻ മദ്യപിക്കാറുണ്ടെന്നും ബോധം പോയിട്ടില്ലെന്നും മുൻ ടെലിവിഷൻ ആങ്കർ രഞ്ജിനി ഹരിദാസ്. മദ്യപാനത്തെ പറ്റി അവർ തുറന്നു സമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് രഞ്ജിനി ഹരിദാസിന്റെ മറുപടി.
ഡി.ജെ. പാർടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള രഞ്ജിനിയെ മദ്യപിച്ച് ബോധം പോകുമ്പോൾ എടുത്തു കൊണ്ടു പോകാറില്ലേ എന്നായിരുന്നു ചോദ്യം. അതിന് രസകരമായ തുടക്കത്തോടെയായിരുന്നു രഞ്ജിനിയുടെ മറുപടി.
ഈ ചോദ്യം ഇതുവരെ ആരും എന്താണ് തന്നോട് ചോദിക്കാത്തത് എന്ന് ആലോചിക്കാറുണ്ട്. താൻ കുടിക്കാറുണ്ട്. സുഹൃത്തുക്കളോടൊപ്പം ഡി.ജെ പാർടികളിൽ പങ്കെടുക്കാറും ഉണ്ട്. മാനസിക സമ്മർദ്ദം കുറയ്ക്കാനായാണ് താൻ കുടിക്കുന്നത്. കുടിക്കാറില്ല എന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ ബോധം കെട്ടിട്ടില്ല. ആരും എടുത്തു കൊണ്ടു പോകേണ്ട അവസ്ഥയിലായിട്ടുമില്ല എന്ന് രഞ്ജിനി പറയുന്നു.

