സതാംപ്ടൺ : ബാറ്റിംഗ് താരം ഡാൻസ് ലോറൻസ് ഇംഗ്ലണ്ടിന്റെ ബയോ ബബിളിൽ നിന്ന് മടങ്ങി.
അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നാണ് റിസർവ് താരമായ ലോറൻസിന്റെ മടക്കമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പറയുന്നു. റിസർവ് പട്ടികയിലേക്ക് പകരക്കാരെ ആരെയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
23 കാരനായ ഡാൻസ് ലോറൻസ് 70 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3804 റൺസും 9 വിക്കറ്റുകളും നേടിയിരുന്നു.
പാക്കിസ്ഥാനുമായുള്ള ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 13 വ്യാഴാഴ്ചയാണ് ആരംഭിക്കുക.