മുംബൈ: ഹിന്ദി സിനിമാ ലോകത്തെ ഇളക്കിമറിച്ച റൊമാൻറിക് ത്രില്ലർ ‘സഡകി’ ന്റെ രണ്ടാം ഭാഗമായ ‘സഡക് -2’ വിന്റെ പോസ്റ്റർ പുറത്തിറങ്ങി.
ഇക്കഴിഞ്ഞ സമ്മർ റിലീസിംഗിനായി ഒരുക്കിയ ചിത്രമായിരുന്നു സഡക് – 2. കോവിഡിനെ തുടർന്ന് റിലീസിംഗ് പ്രതിസന്ധിയിലായിരുന്നു.
സിഡ്നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ലക്സിൽ ആഗസ്റ്റ് 26-ന് ചിത്രം റിലീസ് ചെയ്യും.
29 വർഷം മുൻപ് സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി തകർത്തഭിനയിച്ച മഹേഷ് ഭട്ടിന്റെ ‘സഡക്’ ബോളിവുഡിൽ മഹാ വിജയം നേടിയിരുന്നു.
സഞ്ജയ് ദത്തും പൂജാഭട്ടും പുതിയ സിനിമയിലും ഉണ്ട്. അവർക്കു പുറമേ ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹൻ കപൂർ എന്നിവരും അഭിനയിക്കുന്നു.