തീരത്തുളളവര്‍ ജാഗ്രത പാലിക്കണം, ഡാമുകള്‍ ഏതുസമയത്തും തുറക്കാം

തിരുവനന്തപുരം. കേരളത്തിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റ്യാടി തുടങ്ങിയ എട്ട് ഡാമുകളില്‍ അപായസൂചന സന്ദേശം പുറപ്പെടുവിച്ച് കെഎസ്ഇബി ബോര്‍ഡ്. ഡാമുകള്‍ ഏതു സമയത്തും തുറക്കാമെന്നും തീരത്തുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. മഴ കനത്ത് ഡാമുകളില്‍ ജലനിരപ്പുയര്‍ന്നതോടെയാണ് മുന്നറിയിപ്പുകള്‍ .

ഡാം പൂര്‍ണ്ണ സംഭരണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ഷോളയാര്‍ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ഷോളയാറ്റിലേക്ക് ഒഴുക്കാന്‍ തുടങ്ങി. 3000ക്യുസെക്സ് ജലമാണ് കേരളത്തിലേക്ക് ഒഴുക്കുന്നത്. ഇന്നലെ രാത്രി 8.15 നാണ് ഷട്ടറുകള്‍ തുറന്നത്. പെരിങ്ങല്‍ കുത്തിന്റെ മുകളിലുളള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനം വെളളം മാത്രമാണ് സംഭരിച്ചിട്ടുളളത്. 2663 അടിയാണ് പൂര്‍ണ്ണസംഭരണ ശേഷി. തമിഴ്നാട് ഷോളയാറില്‍ നിന്നും ഒഴുക്കിവിടുന്ന ജലം 95 ശതമാനവും സംഭരിക്കാന്‍ കേരള ഷോളയാറിന് കഴിയും എന്നതിനാല്‍ ആശങ്കയ്ക്ക് വകയില്ലെന്ന കെഎസ്ഇബി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →