കോട്ടയത്ത് 9 വയസുള്ള ബാലന്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം: കോട്ടയത്ത് കടുത്തുരുത്തിയില്‍ ഒമ്പതു വയസ്സുള്ള ബാലന്‍ കുഴഞ്ഞു വീണു മരിച്ചു. മാഞ്ഞൂര്‍- വേലച്ചേരി പി ജെ വിനോദിന്റേയും സന്ധ്യയുടേയും മകന്‍ ശ്രൂഹരിയാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൃത്രിമശ്വാസം നല്‍കി. ഇ എസ് ഐ ആശുപത്രിയിലെത്തിച്ചു. രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം തലവേദനയേയും ഛര്‍ദ്ദിയേയും തുടര്‍ന്ന് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും മരുന്നു വാങ്ങി കഴിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ. തോട്ടുവ ഡി പോള്‍ സ്ക്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →