ഹരിയാന : സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ ഹരിയാന സർക്കാർ കേസെടുത്തു. 248 സാമ്പിളുകൾ ശേഖരിച്ചത് 121 മൂന്നെണ്ണത്തിന് ഫലം പുറത്തുവന്നപ്പോൾ 109 എണ്ണം ആണ് ഗുണമേന്മാ പരിശോധന പാസായത്. ഒൻപതെണ്ണം ഉപയോഗിക്കാൻ കൊള്ളാത്തവയായിരുന്നു. അഞ്ചു ബ്രാൻഡുകളിൽ മറ്റ് അപകടകരമായ തോതിൽ കൂടുതലായിരുന്നു.ആരോഗ്യ മന്ത്രി അനിൽ വിജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും സാനിറ്ററി സാമ്പിൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്.
ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വൈറസിനെ ഇല്ലാതാകുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയുകയും ചെയ്യും. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അമിതമായ രീതിയിൽ ഉപയോഗിച്ചുമെങ്കിൽ അതിൻറെ ദോഷവശങ്ങളും നമ്മളിൽ ഉണ്ടാകും. ഇത്രയും ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സന്ദേശ ത്തിൽ മായം ചേർത്ത് വിൽപന നടത്തുകയാണ് ചിലർ ചെയ്യുന്നത്. ഇത്തരം കേസുകൾ കൂടുതൽ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.