അഹമ്മദാബാദ്: പ്രസാദം തുപ്പി നല്‍കുന്ന ആള്‍ ദൈവം പുരുഷോത്തം പ്രിയദാസ് ശ്രീ മഹാരാജിലൂടെ (78) ആയിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിതരായിരിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍.
ഗുജറാത്ത് അഹമ്മദാബാദിലെ മണിനഗര്‍ ശ്രീസ്വാമി നാരായന്‍ സന്‍സ്ഥന്‍ തലവനാണ് ഈ ആള്‍ ദൈവം . കഴിഞ്ഞ ജൂലൈ 16 ന് ഇദ്ദേഹം കോവിഡ് ബാധയേറ്റ് മരണമടഞ്ഞിരുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ വരെ ഇത് വാര്‍ത്തയാക്കുകയും പ്രധാന മന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുളള പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹം തുപ്പി നല്‍കിയ മില്‍ക്ക് പേടയുടെ പ്രസാദം ആയിരക്കണക്കിനാളുകള്‍ കഴിച്ചിട്ടുണ്ടെന്ന പ്രശ്നം ആരും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആശ്രമവാസികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ഇത് കഴിച്ചിട്ടുണ്ടെന്നും അതുവഴി പലര്‍ക്കും കോവിഡ് പകര്‍ന്നിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ദര്‍ കരുതുന്നു. ഇദ്ദേഹത്തോടൊപ്പം ആശ്രമത്തിലെ മറ്റ് 10 സ്വാമിമാരേയും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 28 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

