ആലുവ : ആലുവയിൽ നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച മൂന്നു വയസ്സുകാരന്റെ വയറ്റിൽനിന്ന് 2 നാണയങ്ങൾ കണ്ടെത്തി. വൻകുടലിലെ താഴത്തു ഭാഗത്തു നിന്നാണ് നാണയങ്ങൾ കണ്ടെടുത്തത് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങൾ ആണ് ഉണ്ടായിരുന്നത്. നാണയം വിഴുങ്ങിയതാണ് മരണകാരണം എന്ന് പറയാനാകില്ല എന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളൂ. രാസപരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു