ന്യൂഡല്‍ഹി: മയക്കുമരുന്നു കടത്തിൽ പൂച്ച പിടിയിലായി. ശ്രീലങ്കയിൽ ആണ് സംഭവം. പിടിയിലായ പൂച്ചയെ വെലിക്കട ജയിലേക്ക് കൊണ്ടുവന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിനിടയിലാണ് പൂച്ചയെ കസ്റ്റഡിയിലെടുത്ത ജയിലിലേക്ക് കൊണ്ടു വന്നത്. ഇവിടെനിന്നും പൂച്ച ചാടി രക്ഷപ്പെട്ടു. വലിയ സുരക്ഷാ സന്നാഹങ്ങൾ ഉള്ള വെലികട ജയിലിൽ നിന്ന് എങ്ങനെയാണ് പൂച്ച രക്ഷപ്പെട്ടു എന്ന് അറിയില്ല. രണ്ട് ഗ്രാം ഹെറോയിൻ, രണ്ട് സിം കാർഡ്, ഒരു മെമ്മറി കാർഡ് എന്നിവ അടങ്ങിയ പ്ലാസ്റ്റിക് കവർ നല്ലപോലെ സിവിൽ ചെയ്തിട്ടാണ് പൂച്ചയുടെ കഴുത്തിൽ നിന്ന് കിട്ടിയത്.
മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിച്ച് മയക്കുമരുന്നുക്കടത്ത് നടത്തുന്ന സംഘത്തിലെ പൂച്ചയാണ് ഇതെന്നാണ് പോലീസ് നിഗമനം. ജയിലിന്‍റെ പുറത്തുനിന്ന് മതിലിന് മുകളിലൂടെ ലഹരി സാധനങ്ങളും സിം കാർഡുകളും മൊബൈൽഫോണുകളും എല്ലാം അടങ്ങുന്ന ചെറിയ പൊതികൾ എറിഞ്ഞിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുപോലെയുള്ള കേസുകൾ ശ്രീലങ്കയിൽ അധികമായി റിപ്പോർട്ട് ചെയ്തു വരുന്നുണ്ട്. കഴിഞ്ഞ ആഴ്ച കൊളംബോയിൽ മയക്കുമരുന്നുക്കടത്തിന് ഉപയോഗിച്ച പരുന്തിനെ പോലീസ് പിടികൂടിയിരുന്നു.