റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റീബില്‍ഡ് കേരള; പൊന്നാനിയില്‍ 21 ഗ്രാമീണ റോഡുകള്‍ കൂടി നവീകരിക്കുന്നു

August 1, 2020 - 3:37 pm

മലപ്പുറം : റീബില്‍ഡ് കേരള പദ്ധതിയിലൂടെ പൊന്നാനി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍  നവീകരിക്കുന്നു. 21 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി മൂന്ന് കോടി അഞ്ചു ലക്ഷം രൂപ  അനുവദിച്ചു. അടിയന്തരമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി നടപ്പിലാക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പൊന്നാനി കോണ്‍വെന്റ് മാന്‍ ഹൗസിങ് കോളനി റോഡ് നവീകരണത്തിനും കാന നിര്‍മാണത്തിനുമായി 35 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വടക്കേ തട്ടുപറമ്പ് തേക്കെ തട്ടുപറമ്പ് റോഡിനായി 20 ലക്ഷവും മാറഞ്ചേരി താമശ്ശേരി റോഡിനായി 30 ലക്ഷവും അനുവദിച്ചിട്ടുണ്ട്. 15 ലക്ഷം രൂപ വീതമാണ്  പൊന്നാനി ബ്ലൂബേര്‍ഡ് ക്ലബ്  കുറ്റിക്കാട് ശ്മശാനം റോഡ്, എരിക്കമണ്ണ ഭജനമഠം റോഡ്, ഇഴുവത്തിരുത്തി ഐ.ടി.സി റോഡ് മുതല്‍ കുട്ടാട് റോഡും കാനയും, കറുകത്തിരുത്തി തട്ടാന്‍ റോഡ് മുതല്‍ വലിയവളപ്പ് വരെയുള്ള റോഡ്,  ബി.എം അബ്ദുണ്ണി സ്മാരക റോഡ് വെളിയങ്കോട്, അയ്യോട്ടിച്ചിറ ആനപ്പടി പാലം റോഡ്, മാറഞ്ചേരി പരിച്ചകം ഇമ്പിച്ചിബാവ റോഡ്, പാലപ്പെട്ടി  ഒളാട്ട് റോഡ് എന്നി ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് വകയിരുത്തിയിട്ടുള്ളത്.

10 ലക്ഷം രൂപ വീതമാണ് പൊന്നാനി പറങ്കി വളപ്പ് റോഡ് മുതല്‍  തേവര്‍പാണ്ടി റോഡ്, ചെറുനിലം കോളനി റോഡ്, അയ്യോട്ടിച്ചിറ പാടത്തകായില്‍ റോഡ്, പരിച്ചകം  വാക്കാട്ടേല്‍ പറമ്പ് റോഡ്, നന്നംമുക്ക് ശിവക്ഷേത്രം  കാമ്പില്‍ റോഡ്, നരണിപ്പുഴ കരുവാട്ട് താഴം റോഡ്, കൊടത്തൂര്‍  പുളിഞ്ചോട് റോഡ്, വടക്കൂട്ട് പള്ളി  കൊഴപ്പാമഠം റോഡ്, പാലപ്പെട്ടി  മലായ റോഡ്, ആലങ്കോട് പന്താവൂര്‍  പെരുമുക്ക്  ചേമ്പിലക്കടവ് റോഡ് എന്നിവയുടെ നവീകരണത്തിനായും അനുവദിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6602/-In-Ponnani,-21-rural-roads-are-being-upgraded.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *