തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറ്റൻറെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബാലഭാസ്കരൻ അച്ഛൻ ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ പരാതി പ്രകാരമാണ് സംസ്ഥാന സർക്കാർ ആർ പി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ബാലഭാസ്കറിനെ നഗരത്തിൽ സ്വർണക്കടത്ത് മാഫിയയ്ക്കും പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
2018 സെപ്റ്റംബർ 25 ആം തീയതിയാണ് ബാലഭാസ്കർ വാഹനാപകടം ഉണ്ടായത്. ഒക്ടോബർ രണ്ടാം തീയതി അദ്ദേഹം മരണമടയുകയും ചെയ്തു. ക്രൈംബ്രാഞ്ച് ആണ് ഈ അപകടമരണം അന്വേഷിച്ചിരുന്നത്. ശാസ്ത്രീയമായ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനത്തിൽ ബാലഭാസ്ക്കറുടെ മരണം അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നത്.
അപകടത്തിനുശേഷം കാറോടിച്ചത് ബാലഭാസ്കർ ആണെന്ന് ഡ്രൈവറായ അർജുനനും ബാലഭാസ്കർ പിന്നിലെ സീറ്റിൽ ഇരിക്കുകയാണെന്ന് ഭാര്യ ലക്ഷ്മിയും പോലീസിന് മൊഴി നൽകി. ഇതോടെയാണ് അപകടത്തിൽ ദുരൂഹത ശക്തമായത്. എന്നാൽ മറ്റു സാക്ഷിമൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ധരുടെ അഭിപ്രായം തേടിയ ക്രൈംബ്രാഞ്ച് ഒടുവിൽ ഡ്രൈവർ മൊഴി കള്ളമാണെന്ന് കണ്ടെത്തി.
എന്നാൽ ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണിയുടെ സംശയം നിലനിൽക്കുന്നുണ്ടായിരുന്നു. എറണാകുളത്തെ ഷംന കേസും സ്വപ്ന സുരേഷിൻറെ സ്വർണക്കള്ളക്കടത്ത് കേസും പുറത്തുവന്നതോടെ സംശയം ശക്തമായി. ഇതോടെയാണ് കെ സി ഉണ്ണി മുഖ്യമന്ത്രിയുടെ അടുത്ത് നിവേദനവുമായി ചെന്നത് .