നിര്‍മാണത്തിലിരുന്ന മള്‍ട്ടിപ്ലക്‌സ് സിനിമ തിയേറ്റര്‍ തകര്‍ന്നു; ആളപായമില്ല

ബംഗളൂരു: ബംഗളുരുവില്‍ നിര്‍മാണത്തിലിരുന്ന മള്‍ട്ടി പ്ലക്‌സ് സിനിമാ കൊട്ടക തകര്‍ന്നു. ബംഗളൂരു മജെസ്റ്റിക് സിറ്റിയിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിള്ളല്‍ കണ്ടതോടെ തിങ്കളാഴ്ച തന്നെ കെട്ടിടത്തിനുള്ളിലെ സാധനസാമഗ്രികള്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുകയും ചെയ്തു.

2017ലാണ് പഴയ സിനിമാ തിയേറ്റര്‍ പൊളിച്ച് മാളും മള്‍ട്ടിപ്ലക്‌സും ആക്കാനുള്ള പണി തുടങ്ങിയത്. യാതൊരു സുരക്ഷാ പരിശോധനയും നടത്താതെയാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചതെന്ന് സമീപവാസികള്‍ ആരോപിച്ചു. ഒരു സാധാരണ വീടിന്റെ നിര്‍മാണത്തിന് എടുക്കേണ്ട മുന്‍കരുതലുകളോ മുന്നൊരുക്കങ്ങളോ മണ്ണുപരിശോധനയോ പോലും ഈ മള്‍ട്ടിപ്ലക്‌സിന്റെ നിര്‍മാണത്തിന് ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →