ന്യൂഡല്‍ഹി: ദില്ലിയിലും പരിസരപ്രദേശങ്ങളിലും ആയി അമ്പതിലധികം കൊലപാതകങ്ങളിൽ നിർണായക പങ്കുവഹിച്ച ഡോക്ടർ പിടിയിലായി. ദേവേന്ദർ ശർമ (62) ആയുർവേദ ഡോക്ടറെയാണ് പോലീസുകാർ പിടികൂടിയത്. ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ടായിരുന്നു. ഒരു കൊലപാതക കേസിൽ ജയ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽനിന്ന് പരോളിലിറങ്ങിയ ഇയാളെ ദില്ലിയിലെ ബപ്രോള മേഖലയിൽ നിന്നാണ് പിടിച്ചത്. 16 വർഷത്തെ തടവിന് ശേഷം ആണ് ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നത്.
ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയാണ് ദേവേന്ദർ ശർമ . ഗ്യാസ് ഏജൻസി തട്ടിപ്പ്, കിഡ്നി വ്യാപാരം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. 2008 മുതൽ 2004 വരെ നിരവധി കൊലപാതക കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിലും ആറു കേസുകളിൽ മാത്രമാണ് കുറ്റം തെളിയിക്കാനായത്. നിരവധി പേരെ കൊല ചെയ്തിട്ടുണ്ടെന്ന് അയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പക്ഷേ 50 പേരുടെ പേര് മാത്രമേ കൃത്യമായി ഓർക്കുന്നുള്ളൂ എന്നും അയാൾ പറഞ്ഞു.
ബിഎഎംഎസ് കഴിഞ്ഞ് 1984 ജയ്പ്പൂരിൽ ക്ലിനിക് ആരംഭിച്ചു. 1992 -ൽ ഒരു വലിയൊരു തുക ഗ്യാസ് ഏജൻസി തുറക്കാനായി നൽകിയിരുന്നു. ആ നിക്ഷേപത്തിൽ പറ്റിക്കപ്പെട്ടു. അതിനുശേഷം വ്യാജ ഏജൻസി ആരംഭിച്ചു. പിന്നീടാണ് ക്രിമിനൽ കേസുകളിൽ സജീവമായത്. ഗ്യാസ് സിലിണ്ടറുമായിവരുന്ന ലോറി ഡ്രൈവർമാരെ മയക്കികിടത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് അയാൾ വെളിപ്പെടുത്തി. നിരവധി സംസ്ഥാനങ്ങളിലെ കിഡ്നി വ്യാപാര കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.

