സൗത്ത് ഫ്ളോറിഡ കോറല്‍ സ്പ്രിംഗ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സിനെ കുത്തി കൊലപ്പെടുത്തി. ഭര്‍ത്താവ് അറസ്റ്റില്‍

ഫ്ളോറിഡ: കോട്ടയം സ്വദേശി പിറവം മരങ്ങാട്ടില്‍ മെറിന്‍ ജോയി(26) ആണ് ചൊവ്വാഴ്ച്ച രാത്രി മരണപ്പെട്ടത്. കൊലപ്പെടുത്തിയത് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവാണെന്ന് തെളിഞ്ഞു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് സംഭവം.

ജോലി കഴിഞ്ഞ് തിരിച്ചു വന്നിരുന്ന മെറിനെ കാര്‍ പാര്‍ക്കിംഗില്‍ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ മെറിന് കുത്തേറ്റിരുന്നു. കുത്തിവീഴ്ത്തിയതിനുശേഷം ദേഹത്തു കാർ ഓടിച്ചുകയറ്റുകയും ചെയ്തു. മെറിന്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന ദാരുണമായ കാഴ്ച സഹപ്രവർത്തകർ കണ്ടു. പോലീസിനെ വിവരമറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോകുന്ന വഴി ‘എനിക്കൊരു കുഞ്ഞുണ്ട്’ എന്ന് കരഞ്ഞു പറഞ്ഞിരുന്നു മെറിന്‍.

സംഭവത്തിനുശേഷം ഫിലിപ്പ് ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും അവിടെ വച്ച് സ്വന്തം ശരീരത്തില്‍ കത്തികൊണ്ട് കുത്തി മുറിപ്പെടുത്തുകയും ചെയ്തു. ഭർത്താവുമായി തെറ്റി മാറിതാമസിക്കുകയായിരുന്നു മെറിന്‍. ജോലി ചോയ്തിരുന്ന ആശുപത്രിയിലെ അവസാനത്തെ പ്രവര്ർത്തി ദിവസമായിരുന്നു ചൊവ്വാഴ്ച. ഫിലിപ്പില്‍ നിന്നും അകന്നു കഴിയാനായി ടാംപയിലെ മറ്റൊരു ആശുപത്രിയിലേക്ക് ജോലി മാറുകയായിരുന്നു. നഗരത്തില്‍ നിന്നകന്ന് താമസം മാറ്റുവാനും പരിപാടിയുണ്ടായിരുന്നു. രണ്ടു വയസായ ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിനെ പിറവത്ത് അമ്മയുടെ അടുത്ത് കൊണ്ടുവന്നാക്കിയിരുന്നു. ഷിഫ്റ്റ് കഴിഞ്ഞിറങ്ങുമ്പോള്‍ മൊബൈലില്‍ അച്ഛനമ്മമാരുടെ കൂടെ കളിക്കുന്ന കുഞ്ഞു നോറയുടെ കളി കണ്ടിട്ടാണ് ആശുപത്രിയില്‍ നിന്നിറങ്ങിയത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →