കൊല്ലം: ഉത്തര വധക്കേസില്‍ പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷി ആക്കുന്നതിൽ കുഴപ്പമില്ല എന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഈ നടപടി. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും പാമ്പിനെ കൊടുത്ത താനാണെന്നും തന്നെ കേസിൽ മാപ്പ് സാക്ഷി ആക്കണമെന്നും സുരേഷ് അപേക്ഷിച്ചിരുന്നു. ഉത്തരയെ കൊല്ലാൻ ഉപയോഗിച്ച അണലിയേയും മൂർഖനെയും സൂരജിന് കൈമാറിയത് പാമ്പുപിടുത്തക്കാരൻ സുരേഷ് ആയിരുന്നു. സുരേഷിനെ ചിറക്കര വീട്ടിൽ ചെന്നാണ് സൂരജ് പാമ്പുകൾ വാങ്ങിയത്. രണ്ടിന് 10,000 രൂപ വെച്ച് കൊടുക്കുകയും ചെയ്തു. പാമ്പിനെ വാങ്ങിയതിനു സുരേഷിനെ മകൻ സാക്ഷിയാണ്. പാമ്പിനെ അനധികൃതമായി കയ്യിൽ വെച്ചതിന് അതിന് സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.