സംഗീതാധ്യാപകന്‍ കാമുകിയെ കൊലപ്പെടുത്തി വെട്ടി നുറുക്കി കത്തിച്ച കേസിന്‍റെ കുറ്റപത്രം കോടതിയില്‍

കൊല്ലം: കൊട്ടിയം മുഖത്തല സ്വദേശിനി സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രശാന്തിനെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചു. കൊല്ലം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ്‌രുണ്‍കുമാറിനു മുന്‍പാകെയാണ് കുറ്റപത്രം സമര്‍പിച്ചത്. എ സി പി ബി ഗോപകുമാര്‍, ക്രൈംബ്രാഞ്ച് എസ് ഐ നിസാം, സൈബര്‍സെല്‍ എസ് ഐ വി അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Read more… കേബിൾ കഴുത്തിൽ മുറുക്കി കാമുകിയെ കൊന്നു; വെട്ടി നുറുക്കി കുഴിച്ചുമൂടി

മാര്‍ച്ച് 17-ാം തിയതിയാണ് സുചിത്ര വീട്ടില്‍ നിന്നും ട്രെയിനിംഗിനാണെന്നും പറഞ്ഞ് പോയത്. 20-ന് ശേഷം വിവരമൊന്നുമില്ലാഞ്ഞിട്ടാണ് അമ്മ വിജയലക്ഷ്മി പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ അന്വേഷണപുരോഗതിയൊന്നും കാണാഞ്ഞപ്പോള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏല്‍പ്പിച്ചു. അവരുടെ അന്വേഷണം സുചിത്രയുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തില്‍ ചെന്നെത്തി.

Read more… സുചിത്ര പിള്ളയുടെ കൊലപാതകം, ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി

പ്രശാന്തിന്റെ ഭാര്യാസുഹൃത്തായിരുന്ന സുചിത്രയുമായി അടുപ്പത്തിലായ പ്രശാന്ത് അവരില്‍ നിന്നും 2.75 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ഇതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, സ്വര്‍ണാഭരമമോഷണം, മൃതദേഹത്തെ അപമാനിക്കല്‍, തെളിവു ലശിപ്പിക്കല്‍ എന്നിവയാണ് പ്രശാന്തിന്റെ മുകളിലുള്ള ആരോപണങ്ങള്‍. പാലക്കാട് മണലിയില്‍ പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കുഴിച്ചിട്ടത്. 39-ാം ദിവസമാണ് മൃതദേഹം കണ്ടുകിട്ടുന്നത്. പ്രതി കുറ്റം സമ്മതിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →